---
title: "മയക്കുമരുന്നുമായി ഏഴ് പ്രവാസി യുവാക്കള്‍ കുവൈത്തില്‍ പിടിയിലായി "
english_title: "Seven expatriate youths were arrested with drugs in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91466/seven-expatriate-youths-were-arrested-with-drugs-in-kuwait"
published_at: "2023-01-20T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca9c9fa833f_drygs_kuwaith.jpg"
keywords: []
---

# മയക്കുമരുന്നുമായി ഏഴ് പ്രവാസി യുവാക്കള്‍ കുവൈത്തില്‍ പിടിയിലായി 

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴ് പ്രവാസി യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴ് പ്രവാസി യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

പിടിയാലയവര്‍ ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇവരുടെ പക്കല്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91466/seven-expatriate-youths-were-arrested-with-drugs-in-kuwait)