---
title: "പൊലീസ് വേഷത്തില്‍ തട്ടിപ്പ്; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍"
english_title: "Cheating in police uniform; Youth arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/916/cheating-in-police-uniform-youth-arrested-in-kuwait"
published_at: "2021-10-03T10:00:00+05:30"
category: "Kuwait"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159327010092_police.jpg"
keywords: []
---

# പൊലീസ് വേഷത്തില്‍ തട്ടിപ്പ്; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി**: പൊലീസ് വേഷം കെട്ടി ജനങ്ങളെ കബളിപ്പിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്‍തു. കുവൈത്തിലെ മുബാറക് അല്‍ കബീറിലായിരുന്നു സംഭവം.

## Article Content

**കുവൈത്ത് സിറ്റി**: പൊലീസ് വേഷം കെട്ടി ജനങ്ങളെ കബളിപ്പിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്‍തു. കുവൈത്തിലെ മുബാറക് അല്‍ കബീറിലായിരുന്നു സംഭവം.

സാമൂഹിക നീതി മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളെ ആളുകളെ കാണിച്ചിരുന്നത്. ഒരു മിലിട്ടറി ഐ.ഡി കാര്‍ഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു ഫ്ലാഷറും പട്രോള്‍ സൈറനും പൊലീസ് സംഘം കണ്ടെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/916/cheating-in-police-uniform-youth-arrested-in-kuwait)