Nov 6, 2021 10:37 AM

റിയാദ് : സൗദി അറേബ്യയില്‍ തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ജിദ്ദയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് കുട്ടികള്‍ മാത്രം പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് കുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. മൂന്ന് കുട്ടികളേയും പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Fire in Saudi Arabia; Three trapped children saved

Next TV

Top Stories