---
title: "റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു."
english_title: "Expatriate Malayali died due to heart attack in Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91704/expatriate-malayali-died-due-to-heart-attack-in-riyadh"
published_at: "2023-01-22T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cca20fd8b31_death.jpg"
keywords: []
---

# റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.

> **Lead Summary:** റിയാദ്: ഹൃദയാഘാതം മൂലം തെക്കൻ സൗദിയിലെ അൽബാഹയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കറാണ് മരിച്ചത്. അൽബാഹക്ക് സമീപം മഖ്‌വ അൽശാതി മീൻകടയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം .

## Article Content

റിയാദ്: ഹൃദയാഘാതം മൂലം തെക്കൻ സൗദിയിലെ അൽബാഹയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കറാണ് മരിച്ചത്. അൽബാഹക്ക് സമീപം മഖ്‌വ അൽശാതി മീൻകടയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം .

നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബൂബക്കറിന്റെ മകനും സഹോദരനും അൽബാഹയിലുണ്ട്. മൃതദേഹം അൽബാഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91704/expatriate-malayali-died-due-to-heart-attack-in-riyadh)