അമിത വേഗത്തിലെത്തിയ കാര്‍ വിളക്കുകാലില്‍ ഇടിച്ച് 20കാരന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാര്‍ വിളക്കുകാലില്‍ ഇടിച്ച് 20കാരന് ദാരുണാന്ത്യം
Jan 22, 2023 08:06 PM | By Vyshnavy Rajan

ഫുജൈറ : വിളക്കുകാലില്‍ ഇടിച്ച് കാര്‍ രണ്ടായി പൊളിഞ്ഞു, യുവാവിന് ദാരുണാന്ത്യം. യുഎഇയിലെ ഫുജൈറയിലെ ദാദ്നയിലാണ് സംഭവം. ഇരുപത് വയസ് പ്രായമുള്ള എമറൈറ്റ് സ്വദേശിയായ യുവാവാണ് വാഹനാപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് ഫുജൈറ പൊലീസ് ജനറല്‍ കമാന്‍റിലെ ട്രാഫിക് പട്രോള്‍ വിഭാഗം മേധാവി കേണല്‍ സലേ മുഹമ്മദ് അബ്ദുള്ള അല്‍ധാന്‍ഹാനി വ്യക്തമാക്കി.

വിളക്കുകാലുമായി കൂട്ടിയിടിച്ചതിന് പിന്നാലെ നിരവധി തവണ കാര്‍ ലക്കം മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയിരിക്കുന്ന മൊഴി. പൊലീസ് അപകട സ്ഥലത്ത് എത്തി വാഹനാവശിഷ്ടങ്ങള്‍ മാറ്റുകയും യുവാവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുവൈത്തില്‍ സ്‍കൂള്‍ ബസില്‍ നിന്നു വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത് രണ്ട് ദിവസങ്ങള്‍ക്ക് മുന്പാണ്. ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്.

സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിനി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയുമായിരുന്നു.

A 20-year-old man met a tragic end after a speeding car hit a lamp post

Next TV

Related Stories
#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു

Apr 20, 2024 05:46 PM

#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു

മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു...

Read More >>
#arrest | മനുഷ്യക്കടത്ത്; ഒമാനിൽ രണ്ടുപേർ പിടിയിൽ

Apr 20, 2024 05:42 PM

#arrest | മനുഷ്യക്കടത്ത്; ഒമാനിൽ രണ്ടുപേർ പിടിയിൽ

ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ...

Read More >>
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
Top Stories










News Roundup