ആഡംബര കാറിലെത്തി യാചന നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയില്‍

ആഡംബര കാറിലെത്തി യാചന നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയില്‍
Jan 22, 2023 08:09 PM | By Vyshnavy Rajan

അബുദാബി: ആഡംബര കാറിലെത്തി യാചന നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിലായി. അബുദാബിയില്‍ അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആഡംബര കാറും വന്‍തുക സമ്പാദ്യവുുള്ള വനിതാ യാചക പിടിയിലായത്.

നവംബര്‍ ആറിനും ഡിസംബര്‍ 12 നും ഇടയില്‍ നടന്ന കര്‍ശന പരിശോധയില്‍ 159 പേരെയാണ് ഭിക്ഷാടനത്തിന് അബുദാബിയില്‍ പിടിയിലായത്. ആഡംബര കാറിലെത്തുന്ന വനിത ഭിക്ഷാടനം നടത്തുന്നുവെന്ന് പ്രദേശവാസി നല്‍കിയ വിവരത്തേത്തുടര്‍ന്ന് നടത്തിയ പരിശോധനയാണ് വനിതയെ പിടികൂടാന്‍ സഹായിച്ചത്.

മോസ്കുകളുടെ മുന്നിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

പുതിയ ആഡംബര കാറാണ് യുവതിയുടെ പക്കലുണ്ടായിരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഭിക്ഷാടനം നടത്തുന്ന ഭാഗത്ത് നിന്ന് അല്‍പം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ആളുകളുടെ അടുത്തെത്തി യാചിച്ച് പണം വാങ്ങി മടങ്ങുന്നതായിരുന്നു ഇവരുടെ രീതി.

പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ ഒരു നടപടിയല്ല ഭിക്ഷാടനമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. യുഎഇയില്‍ ഭിക്ഷാടനം കുറ്റകരവുമാണ്. ഭിക്ഷാടനത്തിനിറങ്ങുന്നവരില്‍ തട്ടിപ്പുകാരുണ്ടെന്നും വ്യക്തമാക്കുന്നതാണ് കര്‍ശന പരിശോധനകളില്‍ പിടിയിലാവുന്നതില്‍ ഭൂരിഭാഗം ആളുകളുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

ഭിക്ഷാടനം നടത്തി പിടിയിലായാല്‍ മൂന്ന് മാസം വരെ തടവും 5000 ദിര്‍ഹത്തില്‍ കുറയാതെ പിഴയും ശിക്ഷ ലഭിക്കും. ഭിക്ഷാടന മാഫിയയെ പിടികൂടിയാല്‍ ആറ് മാസം തടവും പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ ലഭിക്കുക.

A young woman was arrested in Abu Dhabi after collecting money by begging in a luxury car

Next TV

Related Stories
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
Top Stories