---
title: "കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു"
english_title: "A native of Kozhikode died in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/92047/a-native-of-kozhikode-died-in-bahrain"
published_at: "2023-01-23T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cebbb22e047_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

> **Lead Summary:** **ബഹ്‌റൈൻ **: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. വടകര പുതുപ്പണം പാലയാട്ടു നട പാലയുള്ള പറമ്പില്‍ നടരാജന്‍ ആണ് മരിച്ചത്. കരള്‍,കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബഹ്റൈനിലെ സല്‍മാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

**ബഹ്‌റൈൻ **: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. വടകര പുതുപ്പണം പാലയാട്ടു നട പാലയുള്ള പറമ്പില്‍ നടരാജന്‍ ആണ് മരിച്ചത്. കരള്‍,കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബഹ്റൈനിലെ സല്‍മാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ നാല് ദിവസമായി അസുഖം ബാധിച്ച് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ അഡ്മിറ്റായിരുന്നു. പൊതു പ്രവര്‍ത്തക ഷീജ നടരാജനാണ് ഭാര്യ. മകന്‍ നവനീത് യൂണിഗ്രാഡ് എജുക്കേഷന്‍ സെന്ററില്‍ ബി ബി എ വിദ്യാര്‍ഥിയാണ്.

സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/92047/a-native-of-kozhikode-died-in-bahrain)