---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali who was undergoing treatment after being injured in a car accident died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/92055/a-non-resident-malayali-who-was-undergoing-treatment-after-being-injured-in-a-car-accident-died"
published_at: "2023-01-23T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cec81d0875a_death.jpg"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മനാമ:** ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ ആണ് മരിച്ചത്.

## Article Content

**മനാമ:** ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് മുഹറഖ് പെട്രോള്‍ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ അദ്ദേഹം കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബഹ്റൈനില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന രാജന്‍ ഗോപാലന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കമ്പനി പൂര്‍ത്തിയാക്കി വരികയാണ്. പ്രസന്നരാജാണ് ഭാര്യ. മക്കള്‍ - ശ്രുതിരാജ്, ശ്രീജരാജ്. രാജന്റെ മരണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/92055/a-non-resident-malayali-who-was-undergoing-treatment-after-being-injured-in-a-car-accident-died)