പ്രവാസി വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം റോഡരികില്‍ കണ്ടെത്തി

പ്രവാസി വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം റോഡരികില്‍ കണ്ടെത്തി
Jan 24, 2023 04:37 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസി വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം റോഡരികില്‍ കണ്ടെത്തി. സാല്‍മി റോഡിലാണ് തല തകര്‍ന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് സ്വദേശിയായ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. മരിച്ചത് ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭവത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ 17 വയസുകാരന്‍ കുറ്റം സമ്മതിച്ചതായും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

കൊല്ലപ്പെട്ട യുവതി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ വിരലടയാളം ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്ന് കണ്ടെത്തിയത്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്ന് ഒളിച്ചോടിയതിന് ഇവര്‍ക്കെതിരെ സ്‍പോണ്‍സര്‍ നല്‍കിയ കേസും നിലവിലുണ്ട്.

തന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ പ്രതിയായ 17 വയസുകാരന്‍ ബലാത്സംഗം ചെയ്‍തുവെന്നാണ് കുവൈത്തി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം കത്തിക്കുകയും തുടര്‍ന്ന് സാല്‍മിയില്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

The charred body of a non-resident woman was found on the roadside

Next TV

Related Stories
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
Top Stories