---
title: "സൗദിയിൽ വാഹനാപകടം; 10 യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്"
english_title: "Car accident in Saudi; 10 university students injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/92263/car-accident-in-saudi-10-university-students-injured"
published_at: "2023-01-25T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d08de342794_ACCIDENT.jpg"
keywords: []
---

# സൗദിയിൽ വാഹനാപകടം; 10 യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **തെക്കൻ സൗദിയിൽ വാഹനാപകടം . 10 യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അല്‍ബാഹ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത് .

## Article Content

**റിയാദ്: **തെക്കൻ സൗദിയിൽ വാഹനാപകടം . 10 യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അല്‍ബാഹ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത് .

അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ അല്‍മഖ്‌വായിലാണ് അപകടത്തില്‍പെട്ടത്. സ്ഥാപനം വിട്ട് വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

പരിക്കേറ്റവരില്‍ ഏഴു പേര്‍ ചികിത്സകള്‍ക്കു ശേഷം ആശുപത്രി വിട്ടു. എന്നാൽ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/92263/car-accident-in-saudi-10-university-students-injured)