Nov 6, 2021 05:40 PM

തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനം വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്.

തിരുവനന്തപുരം: 242, കൊല്ലം: 262, പത്തനംതിട്ട: 76, ആലപ്പുഴ: 129, കോട്ടയം: 35, ഇടുക്കി: 2, എറണാകുളം: 40, തൃശ്ശൂര്‍: 308, പാലക്കാട്: 120, വയനാട്: 3, കോഴിക്കോട്: 103, കണ്ണൂര്‍: 84, മലപ്പുറം: 243, കാസര്‍കോട്: 44 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.

www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 100000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍വാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Apply for the Santhana Pravasi Distress Fund; Distributed 10.58 crore

Next TV

Top Stories