എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ആദരിച്ചു

എം.എ. യൂസഫലിക്ക്  ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ആദരിച്ചു
Nov 6, 2021 08:02 PM | By Anjana Shaji

അബുദാബി : ലുലു ഗ്രൂപ്പ് (lulu group) ചെയർമാൻ എം.എ. യൂസഫലിയെ (MA Yusuff Ali ) ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‍കാരം (Primaduta award) നല്‍കി ഇന്തോനേഷ്യൻ സർക്കാർ (Government of Indonesia) ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ സർക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്.ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്‍ദുള്ള അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യൻ സർക്കാർ യൂസഫലിയെ പുരസ്കാരം നൽകി ആദരിച്ചത്.

ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യൻ പ്രസിഡന്റിനും സർക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിലവിലുള്ള അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടാതെ അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള എ.ഡി.ക്യൂവുമായി ചേർന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഉൾപ്പെടെ 30 ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങാനും ഈ-കൊമേഴ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായി.

ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ പ്രവർത്തനങ്ങളിൽ പ്രസിഡണ്ട് ജോക്കോ വിഡോഡോ പൂർണ്ണ സംതൃപ്തി പ്രകടിപ്പിച്ചതായും യൂസഫലി കൂട്ടിച്ചേർത്തു. ഇന്തോനേഷ്യയിലെ വാണിജ്യ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിനുള്ളത്. 3,000 കോടി (500 മില്യൺ ഡോളർ) രൂപയാണ് ഇന്തോനേഷ്യയിൽ ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതൽമുടക്കിൽ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്‍കരണ- ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

2016ൽ ലുലുവിന്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് പ്രസിഡണ്ട് ജോക്കൊ വിദോദൊയായിരുന്നു ഉദ്ഘാടനം ചെയ്തത്, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ വി.ഐ. സലീം, ലുലു ഇന്തോനേഷ്യ ഡയറക്ടർ പി.എ. നിഷാദ്, റീജിയണൽ ഡയറക്ടർ ഷാജി ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു.

ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടി, സ്‍കോട്ട്‍ലന്റിലെ ഗ്ലാസ്‍ഗോവിൽ നടന്ന ലോക നേതാക്കളുടെ ആഗോള കാലാവസ്ഥ ഉച്ചകോടി എന്നിവയിൽ പങ്കെടുത്താണ് ഇന്തോനേഷ്യൻ പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിലെത്തിയത്.

M.A. Yousafzai honored with Prima Dutta Award, one of Indonesia's highest honors

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories