---
title: "വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ചു; രണ്ട് പ്രവാസികൾ അറസ്റ്റിൽ "
english_title: "fabricated medical certificate; Two expatriates arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/92719/fabricated-medical-certificate-two-expatriates-arrested"
published_at: "2023-01-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d380c485034_FAKE_CERIFICATE.jpg"
keywords: []
---

# വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ചു; രണ്ട് പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വ്യാജ മെഡിക്കല്‍‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഡോക്ടര്‍മാരുടെ സീലുകള്‍ അനധികൃതമായി കൈവശം വെച്ച് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വ്യാജ മെഡിക്കല്‍‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഡോക്ടര്‍മാരുടെ സീലുകള്‍ അനധികൃതമായി കൈവശം വെച്ച് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

കുവൈത്തിലെ വിവിധ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.

നിരവധിപ്പേര്‍ ഇവരില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഹാജരാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/92719/fabricated-medical-certificate-two-expatriates-arrested)