---
title: "തണുപ്പില്‍ നിന്ന് രക്ഷനേടി കല്‍ക്കരി കത്തിച്ച യുവതി ശ്വാസം മുട്ടി മരിച്ചു"
english_title: "A young woman burned coal to save herself from the cold and died of suffocation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/92839/a-young-woman-burned-coal-to-save-herself-from-the-cold-and-died-of-suffocation"
published_at: "2023-01-27T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3f6e418bc9_death.jpg"
keywords: []
---

# തണുപ്പില്‍ നിന്ന് രക്ഷനേടി കല്‍ക്കരി കത്തിച്ച യുവതി ശ്വാസം മുട്ടി മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ തണുപ്പില്‍ നിന്ന് രക്ഷനേടി കല്‍ക്കരി കത്തിച്ച യുവതി ശ്വാസം മുട്ടി മരിച്ചു. ഇവര്‍ ഏത് രാജ്യത്തെ പൗരയാണെന്നത് വ്യക്തമല്ല. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ യുവതി മുറിയില്‍ കൽക്കരി കത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ തണുപ്പില്‍ നിന്ന് രക്ഷനേടി കല്‍ക്കരി കത്തിച്ച യുവതി ശ്വാസം മുട്ടി മരിച്ചു. ഇവര്‍ ഏത് രാജ്യത്തെ പൗരയാണെന്നത് വ്യക്തമല്ല. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ യുവതി മുറിയില്‍ കൽക്കരി കത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ ഫോറന്‍സിക് പരിശോധനകള്‍ തുടരുന്നുണ്ട്. അടച്ചിട്ട മുറിക്കുള്ളിലെ കിടക്കയിലാണ് യുവതിയെ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ കൽക്കരി കത്തിച്ച നിലയിലും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/92839/a-young-woman-burned-coal-to-save-herself-from-the-cold-and-died-of-suffocation)