11 കോടി രൂപയുടെ അത്ഭുത കോവിഡ് മാസ്ക് റിയാദിൽ

11 കോടി രൂപയുടെ അത്ഭുത കോവിഡ് മാസ്ക് റിയാദിൽ
Nov 6, 2021 10:44 PM | By Shalu Priya

റിയാദ് : ലോകത്തിലെ ഏറ്റവും വിലകൂടിയ കോവിഡ് മാസ്ക് റിയാദ് സീസണിൽ പ്രദർശനത്തിനെത്തി. സീസൺ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് ആഡംബര മാസ്ക് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നത്.

3608 കറുപ്പും വെളുപ്പും വജ്ര കല്ലുകളും സ്വർണവും ഉപയോഗിച്ചാണ് മാസ്കി​ന്‍റെ നിർമിതി. 15 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 11 കോടിയിലധികം രൂപ) വിലയ്​ക്ക്​ വിറ്റ മാസ്ക് ആണിത്. അമേരിക്കൻ നഗരമായ ലോസ് ആഞ്ചെലസ്​ സ്വദേശിയാണ്​ ഈ അത്ഭുത മാസ്​ക്​ ലോകത്തിലെ ഏറ്റവും വലിയ വില കൊടുത്ത്​ സ്വന്തമാക്കിയത്​. അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമാണ് മാസ്ക് നിർമിക്കാൻ കമ്പനി തയാറായത്‌.

വാങ്ങുന്നയാളുടെ പേര് രഹസ്യമായി വെക്കണമെന്ന നിബന്ധന നിർമാണത്തിന് മുമ്പേ കരാറിലുള്ളത്തിനാൽ പേര് വിവരങ്ങൾ കമ്പനി അധികൃതകർ പുറത്ത് വിട്ടിട്ടില്ല. ഉപഭോക്താവ് കച്ചവടക്കാരന​ല്ലെന്നും ഇത്തരം അപൂർവയിനം വസ്തുക്കൾ ശേഖരിക്കുന്നതിൽ താൽപര്യമുള്ള ആളാണെന്നുമുള്ള സൂചന മാത്രമാണ് നൽകുന്നത്.

പ്രമുഖ അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ 'ഇവൽ' ജ്വല്ലറിയാണ് നിർമാതാക്കൾ. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ്​ ലെവിയാണ് മാസ്ക് ഡിസൈൻ ചെയ്തത്. കോവിഡ് കാലത്തെ ദുഷ്കരമായ പ്രതിസന്ധി മറികടക്കാൻ ഈ അവസരം കമ്പനി ഉപയോഗപ്പെടുത്തിയതായി റിയാദിലെത്തിയ ജ്വല്ലറി പ്രതിനിധകൾ പറയുന്നു.

മൂന്ന് പാളികളിൽ തീർത്ത മാസ്കിന്‍റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്​. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്​. (മാസ്ക് നിർമാണത്തിനിടെ) വെറും ഒരു ഫാൻസി മാസ്ക് മാത്രമല്ല ഇത്​. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട്.

വജ്രങ്ങളുടെയും സ്വർണത്തി​െൻറയും കമനീയമായ ഭംഗി ചേരുന്ന മാസ്​കി​െൻറ ചാരുത ഹൃദയാവർജകമാണ്​. രസകരമായ വെല്ലുവിളിയായിട്ടാണ്​ മാസ്​ക്​ നിർമാണം ഇവൽ ഗ്രൂപ്പ് ഏറ്റെടുത്തത്​. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒമ്പത് മാസമെടുത്താണ്​ മാസ്ക് നിർമിച്ചത്. ഈ അപൂർവ നിർമിതി കാണാൻ റിയാദ് ഫ്രണ്ട്‌ വേദിയിൽ ഇതിനോടകം ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ എത്തിയതായി സംഘാടകർ അറിയിച്ചു. ലോകത്തിലെ പ്രമുഖ ആഭരണ കമ്പനികളുടെ അതുല്യമായ ഉൽപന്നങ്ങൾ കാണുന്നതിനും വാങ്ങുന്നതിനും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പ്രവേശനാനുമതിയുണ്ട്​. പ്രവേശന ഫീസ്​ പ്രവൃത്തി ദിവസങ്ങളിൽ 55 റിയാലും വാരാന്ത്യങ്ങളിൽ 110 റിയാലുമാണ്

Rs 11 crore miracle covid mask in Riyadh

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories