---
title: "സന്ദർശക വിസയില്‍ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു"
english_title: "A Malayali housewife who came to her son on a visitor's visa died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93072/a-malayali-housewife-who-came-to-her-son-on-a-visitors-visa-died"
published_at: "2023-01-28T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d54c5984093_death.jpg"
keywords: []
---

# സന്ദർശക വിസയില്‍ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

> **Lead Summary:** **റിയാദ്:** സന്ദർശക വിസയില്‍ സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ ആണ് ജിദ്ദയില്‍ മരിച്ചത്.

## Article Content

**റിയാദ്:** സന്ദർശക വിസയില്‍ സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ ആണ് ജിദ്ദയില്‍ മരിച്ചത്.

ജിദ്ദയിലുള്ള മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്.

മക്കൾ - മുഹമ്മദ് ആഷിഖ്, മുസ്താഖ്, ഹിദ ഷെറിൻ, നദ, അൻഫിദ, ഹംന, അബ്‌ശാദ്. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ജിദ്ദയിൽ ഖബറടക്കും.

നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93072/a-malayali-housewife-who-came-to-her-son-on-a-visitors-visa-died)