---
title: "റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു "
english_title: "While crossing the road Indian man died after being hit by a vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93416/while-crossing-the-road-indian-man-died-after-being-hit-by-a-vehicle"
published_at: "2023-01-30T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7a392431de_death.jpg"
keywords: []
---

# റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു 

> **Lead Summary:** **റിയാദ്:** ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. കൊൽക്കത്ത സ്വദേശി പ്രഭീര്‍ കുമാര്‍ ആണ് മരിച്ചത്.

## Article Content

**റിയാദ്:** ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. കൊൽക്കത്ത സ്വദേശി പ്രഭീര്‍ കുമാര്‍ ആണ് മരിച്ചത്.

ഖമീസിൽ ഒരു കല്യാണ മണ്ഡപത്തിലെ ജീവനക്കാരനായ ഇദ്ദേഹം വ്യാഴാഴ്ച പകല്‍ 11.30 മണിക്ക് ഖമീസ് മുശൈത്ത് - റിയാദ് റോഡിലെ ഹയാത്ത് ഹോസ്പിറ്റലിന് സമീപം റോഡ് ക്രോസ് ചെയ്യുകയായിരുന്നു.

സമീപത്ത് റോഡിന് കുറുകെ കടക്കാന്‍ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും തിരക്കേറിയ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായത്. ഗുരുതര പരിക്കേറ്റ പ്രഭീര്‍ കുമാറിനെ ഉടന്‍ ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ഹയാത്ത് ഹോസ്പിറ്റല്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93416/while-crossing-the-road-indian-man-died-after-being-hit-by-a-vehicle)