---
title: "മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു "
english_title: "A Malayali youth died after collapsing in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93458/a-malayali-youth-died-after-collapsing-in-the-uae"
published_at: "2023-01-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7ce27bfdce_DEATH_GCC.jpg"
keywords: []
---

# മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു 

> **Lead Summary:** **റാസല്‍ഖൈമ: **മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖ് ആണ് റാസല്‍ഖൈമയില്‍ മരിച്ചത്.

## Article Content

**റാസല്‍ഖൈമ: **മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖ് ആണ് റാസല്‍ഖൈമയില്‍ മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അല്‍ ഗൈലിലെ ടര്‍ഫില്‍ വൈകുന്നേരം കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്ന് വിശ്രമിച്ചു.

ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹം നിശ്ചയം കഴിഞ്ഞ ശേഷം പത്ത് ദിവസം മുമ്പാണ് ആഷിഖ് യുഎഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്‍ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93458/a-malayali-youth-died-after-collapsing-in-the-uae)