റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു
Jan 31, 2023 06:44 AM | By Nourin Minara KM

കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി നിര്യാതയായി. ലുലു എക്സ്‍ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) ആണ് മരിച്ചത്.

ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവെ ശനിയാഴ്ചയാണ് അപകടത്തില്‍പെട്ടത്. ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനു ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ് കുട്ടിയുടെയും ജോളിക്കുട്ടി അലക്സിന്റെയും മകളാണ്. ഭര്‍ത്താവ് - ഏബല്‍ രാജന്‍. മകന്‍ - ഹാരോണ്‍ ഏബല്‍. സഹോദരി അഞ്ജു ബിജു കുവൈത്തില്‍ നഴ്‍സാണ്.

An expatriate woman who was undergoing treatment died after being injured in a road accident

Next TV

Related Stories
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 05:36 PM

#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഹ്റൈനിൽ...

Read More >>
Top Stories