---
title: "മോശം കാലാവസ്ഥ; യുഎഇ പ്രസിഡന്റിന്റെ പാക്കിസ്ഥാൻ സന്ദർശനം മാറ്റി "
english_title: "UAE President's visit to Pakistan postponed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93572/uae-presidents-visit-to-pakistan-postponed"
published_at: "2023-01-31T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8b105a713d_UAE_PRESIDENT.jpg"
keywords: []
---

# മോശം കാലാവസ്ഥ; യുഎഇ പ്രസിഡന്റിന്റെ പാക്കിസ്ഥാൻ സന്ദർശനം മാറ്റി 

> **Lead Summary:** **ദുബായ്: ** മോശം കാലാവസ്ഥയെ തുടർന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

## Article Content

**ദുബായ്: ** മോശം കാലാവസ്ഥയെ തുടർന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്താനാണ് ഒരു ദിവസത്തെ സന്ദർശനം തീരുമാനിച്ചിരുന്നത്.

പാക്കിസ്ഥാനിൽ കൂടുതൽ നിക്ഷേപത്തിനും യുഎഇ ഒരുങ്ങുന്നുണ്ട്.25ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ റഹിം യാർ ഖാനിൽ യുഎഇ പ്രസിഡന്റ് സ്വകാര്യ സന്ദർശനം നടത്തിയിരുന്നു.അന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായി ഹൃസ്വ കൂടിക്കാഴ്ച നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93572/uae-presidents-visit-to-pakistan-postponed)