യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
Feb 1, 2023 01:00 PM | By Nourin Minara KM

ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയിലെ മലീഹ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം.

52കാരനായ യുഎഇ പൗരനാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്‍തി കൂട്ടിയത്. അപകടവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുകയായിരുന്നു.

ഉടന്‍ തന്നെ ആംബുന്‍സ് സംഘങ്ങളും മറ്റ് സേനകളും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ 52 വയസുകാരന്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് ബന്ധുക്കള്‍ക്ക് സംസ്‍കാരത്തിനായി വിട്ടുകൊടുത്തു.

ഗുരുതരമായി പരിക്കേറ്റയാളെ അപകട സ്ഥലത്തു നിന്ന് ഹെലികോപ്റ്ററിലാണ് അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോര്‍ട്ടിന്റെ എയര്‍ വിങ് ഡിപ്പാര്‍ട്ട്മെന്റാണ് എയര്‍ ലിഫ്റ്റിങിനുള്ള നടപടികള്‍ സ്വീകരിച്ചത്.

സാരമായ പരിക്കുകളുള്ള ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

One dead after an out-of-control car overturned in the UAE; One seriously injured

Next TV

Related Stories
#custody  | വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

Mar 29, 2024 04:20 PM

#custody | വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മുഴുവൻ ചെലവുകളും നിയമലംഘകർ തന്നെ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി...

Read More >>
#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

Mar 29, 2024 03:41 PM

#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

ഇൻ്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓൺലൈൻ...

Read More >>
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
Top Stories