Feb 2, 2023 10:57 AM

ഷാർജ: പ്രവൃത്തി ദിനം ആഴ്ചയിൽ 4 ദിവസമാക്കി കുറച്ച ഷാർജയിൽ ജീവനക്കാരുടെ ഉൽപാദന ക്ഷമത 90% വർധിച്ചു. സംതൃപ്തി, സന്തോഷ എന്നിവയുടെ സൂചിക 90% ഉയർന്നപ്പോൾ രോഗാവധി (സിക്ക് ലീവ്) 46% കുറഞ്ഞു.

ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മർ ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിൽ (എസ്.ഇസ്) യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ യുഎഇയിൽ 2022 മുതൽ പ്രവൃത്തി ദിനം നാലര ദിവസമാക്കി കുറച്ചപ്പോൾ ഷാർജ അത് 4 ദിവസമാക്കുകയായിരുന്നു.

ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി. വ്യത്യസ്ത മേഖലകളിലെ സമഗ്ര വികസനത്തിനും എമിറേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ഇതു കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഷാർജയിലെ 88% സ്ഥാപനങ്ങളിലും ഉല്പാദനം കൂടി ജീവനക്കാർ തമ്മിലുള്ള ആശയ വിനിമയത്തിൽ 81% വർധനയുണ്ട്.

ഇ-ഗവൺമെന്റ് സേവനങ്ങളും സജീവമായി. ഹാജർ നിരക്കിലെ വർധന 74 - ജോലിയും കുടുംബജീവിതവും സന്തുലിതമായി മുന്നോട്ടുപോകുന്നതിനാൽ മാനസികാരോഗ്യവും മെച്ചപ്പെട്ടു. വാരാന്ത്യ അവധി ആഘോഷമാക്കുന്നവരുടെ എണ്ണം 96% കൂടി സമൂഹിക പരിപാടികളിലെ പങ്കാളിത്തത്തിലും 70% വർധന വ്യായാമം പരിശീലനം എന്നിവയിൽ 62% വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണത്തിൽ 52- വർധനയുണ്ട്

Working day reduced to 4 days per week

Next TV

Top Stories