---
title: "ഭക്ഷ്യ വിഷബാധ; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം"
english_title: "food poisoning; The food safety department has closed the restaurant in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94023/food-poisoning-the-food-safety-department-has-closed-the-restaurant-in-abu-dhabi"
published_at: "2023-02-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db4bc7868b2_resturent.jpg"
keywords: []
---

# ഭക്ഷ്യ വിഷബാധ; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം

> **Lead Summary:** **അബുദാബി: **ഭക്ഷ്യ വിഷബാധയെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറൻ്റ് ആൻഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്.

## Article Content

**അബുദാബി: **ഭക്ഷ്യ വിഷബാധയെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറൻ്റ് ആൻഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്.

ഇവിടുന്ന് ഗ്രിൽ ചിക്കൻ കഴിച്ചതിനെ തുടർന്ന് വിവിധ ആളുകളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാംസം സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും ഈ റെസ്റ്റോറൻ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാലും കൂടിയാണ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94023/food-poisoning-the-food-safety-department-has-closed-the-restaurant-in-abu-dhabi)