---
title: "കേന്ദ്ര ബജറ്റ് ; വിദേശ ഇന്ത്യക്കാരെ അവഗണിച്ചതായി പ്രവാസി സംഘടനകൾ "
english_title: "Central Budget; Overseas Indians have been ignored by diaspora organisations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94054/central-budget-overseas-indians-have-been-ignored-by-diaspora-organisations"
published_at: "2023-02-02T12:21:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db5dcdc8bd5_NIRMALA_1.jpg"
keywords: []
---

# കേന്ദ്ര ബജറ്റ് ; വിദേശ ഇന്ത്യക്കാരെ അവഗണിച്ചതായി പ്രവാസി സംഘടനകൾ 

> **Lead Summary:** **അബുദാബി: **വിദേശ ഇന്ത്യക്കാരെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘടനകൾ.

## Article Content

**അബുദാബി: **വിദേശ ഇന്ത്യക്കാരെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘടനകൾ.

പൊതുതിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടുന്ന ബജറ്റ് ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ പാടെ അവഗണിച്ചതായും കുറ്റപ്പെടുത്തി.

വിവിധ സംഘടനാ പ്രതിനിധികളാണ് ഇതുമായി ബന്ധപ്പെട്ട രംഗത്തു വന്നിട്ടുള്ളത് .കേന്ദ്ര സർക്കാരിനു കീഴിൽ പങ്കാളിത്ത പെൻഷൻ, ഓൺലൈൻ/പോസ്റ്റൽ വോട്ടവകാശം, വിമാന ടിക്കറ്റ് നിരക്കു വർധന തുടങ്ങി പ്രവാസികളുടെ ആവലാതികളിൽ ഒന്നുപോലും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട് .

വിദേശ നിക്ഷേപത്തിലൂടെ പ്രവാസി വരുമാനം ആകർഷിക്കാനുള്ള താല്പര്യം മാത്രമാണ് കേന്ദ്രത്തിനുള്ളത് .കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാവർക്കും വീട്, കുടിവെള്ളം, ദേശീയ പാത വികസനം തുടങ്ങിയവയൊന്നും പൂർണമായും പാലിക്കാതെയാണ് പുതിയ വാഗ്ദാനങ്ങൾ.

പ്രവാസികളായ ഇന്ത്യക്കാരെ തീർത്തും അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ എന്നും വിവിധ സംഘടനാ പ്രതിനിധികൾ ആരോപിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94054/central-budget-overseas-indians-have-been-ignored-by-diaspora-organisations)