---
title: "സൗദി അറേബ്യയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി "
english_title: "February 22 and 23 is a public holiday in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94067/february-22-and-23-is-a-public-holiday-in-saudi-arabia"
published_at: "2023-02-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db6af753f19_SOUDI_1.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി 

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം.

## Article Content

**റിയാദ്:** സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും.

വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94067/february-22-and-23-is-a-public-holiday-in-saudi-arabia)