---
title: "വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു "
english_title: "Shots fired during wedding celebrations; A three-year-old girl was shot in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94120/shots-fired-during-wedding-celebrations-a-three-year-old-girl-was-shot-in-kuwait"
published_at: "2023-02-02T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db991161a1f_gcc_vedivepp.jpg"
keywords: []
---

# വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

ഉടന്‍ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയയാക്കി. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്.

തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ചടങ്ങില്‍ വെടിയുതിര്‍ത്തതാണ് അപകട കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94120/shots-fired-during-wedding-celebrations-a-three-year-old-girl-was-shot-in-kuwait)