---
title: "യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് ഗുരുതര കുറ്റം "
english_title: "Dealing in weapons and explosives online is a serious crime in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94123/dealing-in-weapons-and-explosives-online-is-a-serious-crime-in-the-uae"
published_at: "2023-02-02T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db9bdab0496_online.jpg"
keywords: []
---

# യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് ഗുരുതര കുറ്റം 

> **Lead Summary:** **അബുദാബി : **യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ.

## Article Content

**അബുദാബി : **യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ.

നിയമലംഘകർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്സൈറ്റ് നിർമിക്കുകയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94123/dealing-in-weapons-and-explosives-online-is-a-serious-crime-in-the-uae)