---
title: "ദുബായ് നറുക്കെടുപ്പ്: കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം"
english_title: "Dubai Lottery: Indian lucky winner who won crores gets second prize"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94124/dubai-lottery-indian-lucky-winner-who-won-crores-gets-second-prize"
published_at: "2023-02-02T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db9b916d2cd_uae.jpg"
keywords: []
---

# ദുബായ് നറുക്കെടുപ്പ്: കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം

> **Lead Summary:** **ദുബായ് :*** *ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം. ദുബായിൽ ഓൺലൈൻ ‌ട്രേഡിങ് ബിസിനസ് നടത്തുന്ന ബെംഗളൂരു സ്വദേശി അമിത് സറഫിനാണ് മെഗാ സമ്മാനത്തിന് ശേഷം മെഴ്സിഡസ് ബെൻസ് എസ്500 ആഡംബര കാർ സമ്മാനമായി ലഭിച്ചത്.

## Article Content

**ദുബായ് :*** *ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം. ദുബായിൽ ഓൺലൈൻ ‌ട്രേഡിങ് ബിസിനസ് നടത്തുന്ന ബെംഗളൂരു സ്വദേശി അമിത് സറഫിനാണ് മെഗാ സമ്മാനത്തിന് ശേഷം മെഴ്സിഡസ് ബെൻസ് എസ്500 ആഡംബര കാർ സമ്മാനമായി ലഭിച്ചത്.

2016-ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അദ്ദേഹം എട്ടു കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ, 3.67 ദശലക്ഷം ദിർഹം) മെഗാ സമ്മാനം നേടിയിരുന്നു.

ഇതിന് ശേഷം ദുബായിലേക്ക് മാറിയതാണ് അമിത്. അന്നു മുതൽ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നു. ജനുവരി 12ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 6 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്. രണ്ടാമതും ഭാഗ്യം തന്ന ഡ്യൂട്ടി ഫ്രീക്ക് ഇദ്ദേഹം നന്ദി പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2 ൽ ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ചരിത്രത്തിൽ ഇതാദ്യമായി താജിക്കിസ്ഥാൻ സ്വദേശിക്ക് 8 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു.

ജനുവരി 16 ന് ഓൺലൈനിൽ വാങ്ങിയ 4226 ടിക്കറ്റിനാണ് അബ്ദുവാലി അഖ്മദ് അലിക്ക് കോടികൾ ലഭിച്ചത്. എന്നാൽ ഇതുവരെ ഇദ്ദേഹവുമായി ബന്ധപ്പെടാൻ സംഘാടകർക്ക് സാധിച്ചിട്ടില്ല. അതേസമയം, ശ്രീലങ്കൻ സ്വദേശിയായ യാസസ് നളിൻ പതിരണയ്ക്ക് ബിഎംഡബ്ല്യു ആർ 90 പ്യുവർ മോട്ടോർബൈക്ക് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94124/dubai-lottery-indian-lucky-winner-who-won-crores-gets-second-prize)