---
title: "പാം ജുമൈറയിലെ ആകർഷണം; ‘ദു​ബൈ ബ​ലൂ​ൺ’ ഈ മാസം "
english_title: "The attraction at Palm Jumeirah; 'Dubai Balloon' this month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94213/the-attraction-at-palm-jumeirah-dubai-balloon-this-month"
published_at: "2023-02-02T23:00:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbf45c5c921_DUBAI_BALOON.jpg"
keywords: []
---

# പാം ജുമൈറയിലെ ആകർഷണം; ‘ദു​ബൈ ബ​ലൂ​ൺ’ ഈ മാസം 

> **Lead Summary:** **ദുബായ്:** എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നഗരത്തിൽ പുത്തൻ ആകർഷണമൊരുങ്ങുന്നു. പാം ജുമൈറയിലാണ് ഹീലിയം നിറച്ച കൂറ്റൻ ബലൂൺ ഒരുങ്ങുന്നത്. ഈ മാസം അറ്റ്ലാന്റിസിലെ അക്വാ വെഞ്ചർ കടൽത്തീരത്ത് തുറക്കുന്ന ബലൂണിൽ കയറി ദുബൈ നഗരത്തെ 300 മീറ്റർ ഉയരത്തിൽനിന്ന് കാണാനുള്ള അവസരമാണ് തുറക്കുന്നത്.

## Article Content

**ദുബായ്:** എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നഗരത്തിൽ പുത്തൻ ആകർഷണമൊരുങ്ങുന്നു. പാം ജുമൈറയിലാണ് ഹീലിയം നിറച്ച കൂറ്റൻ ബലൂൺ ഒരുങ്ങുന്നത്. ഈ മാസം അറ്റ്ലാന്റിസിലെ അക്വാ വെഞ്ചർ കടൽത്തീരത്ത് തുറക്കുന്ന ബലൂണിൽ കയറി ദുബൈ നഗരത്തെ 300 മീറ്റർ ഉയരത്തിൽനിന്ന് കാണാനുള്ള അവസരമാണ് തുറക്കുന്നത്.

ഏകദേശം നൂറുനില കെട്ടിടത്തിന്റെ ഉയരത്തിൽ പറക്കാനുള്ള അവസരമാണ് ഇതിലൂടെ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഒരുങ്ങുന്നത്. 10 മിനിറ്റ് നീണ്ടുനിൽക്കുന്ന റൈഡാണ് ബലൂണിൽ ഓരോരുത്തർക്കും അനുഭവിക്കാനാവുക. സാധാരണ പാസിന് മുതിർന്നവർക്ക് 175 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് നിരക്ക്.

ഫാസ്റ്റ്പാസ് ടിക്കറ്റുകൾ മുതിർന്നവർക്ക് 275 ദിർഹത്തിനും കുട്ടിക്ക് 125 ദിർഹത്തിനും ലഭിക്കും. 'ഫാസ്റ്റ്'പാസ് ടിക്കറ്റുകൾ ക്യൂ നിൽക്കാതെ ലഭിക്കുമെന്നതിനു പുറമെ, ഇതെടുക്കുന്നവർക്ക് ദുബൈ ബലൂൺ ലോഞ്ചിൽ ചായയും ശീതള പാനീയങ്ങളും നൽകുകയും ചെയ്യും. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബലൂണിൽ പ്രവേശനം സൗജന്യമാണ്. വീൽചെയറും സ്ട്രോളറും പ്രവേശിപ്പിക്കാനും സൗകര്യമുണ്ട്.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെയും വെള്ളി മുതൽ ഞായറാഴ്ച വരെ അർധരാത്രി വരെയും ബലൂൺ പ്രവർത്തിക്കും. മനുഷ്യനിർമിത പാം ജുമൈറ ദ്വീപ് ദി പോയന്റിലെ ലോകത്തിലെ ഏറ്റവും വലിയ ജലധാര പ്രദർശനമായ അക്വാവെഞ്ചർ, ബുർജ് അൽ അറബ്, ഐൻദുബൈ തുടങ്ങിയവയും ബുർജ് ഖലീഫയും ഡൗൺടൗൺ സ്കൈലൈനും അടക്കമുള്ളവയും ബലൂണിൽനിന്ന് കാണാനാകും ഈ പുതിയ അനുഭവം പരീക്ഷിക്കുന്നതിനും മനോഹരമായ നഗരത്തിനു മു കളിൽ പറക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് 'ദുബൈ ബലൂൺ ജനറൽ മാനേജർ ക്ലെയർ ഐക്കോൺ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94213/the-attraction-at-palm-jumeirah-dubai-balloon-this-month)