---
title: "ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു"
english_title: "Grandparents Day has been announced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94242/grandparents-day-has-been-announced"
published_at: "2023-02-03T07:51:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc6fe5f0bf0_DOHA.jpg"
keywords: []
---

# ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

> **Lead Summary:** **ദോ​ഹ:** ദോ​ഹ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗം ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. കു​ടും​ബ​ത്തി​ന്റെ വ​ലി​യ സ​മ്പ​ത്താ​യ മു​ത്ത​ച്ഛ​നെ​യും മു​ത്ത​ശ്ശി​യെ​യും ആ​ദ​രി​ക്കാ​ൻ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വിദ്യാർത്ഥി​ക​ൾ​ക്ക് ആ​ഘോ​ഷം അ​വ​സ​ര​മൊ​രു​ക്കി.

## Article Content

**ദോ​ഹ:** ദോ​ഹ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗം ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. കു​ടും​ബ​ത്തി​ന്റെ വ​ലി​യ സ​മ്പ​ത്താ​യ മു​ത്ത​ച്ഛ​നെ​യും മു​ത്ത​ശ്ശി​യെ​യും ആ​ദ​രി​ക്കാ​ൻ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വിദ്യാർത്ഥി​ക​ൾ​ക്ക് ആ​ഘോ​ഷം അ​വ​സ​ര​മൊ​രു​ക്കി.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ സം​സാ​രി​ച്ചു. ​ഗ്രാ​ൻ​ഡ് പാ​ര​ന്റ്സി​നാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഗെ​യി​മു​ക​ളി​ൽ അ​വ​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​റ്റ​വും ഭാ​ഗ്യ​വാ​നാ​യ ഗ്രാ​ൻ​ഡ് പാ​ര​ന്റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സ്കൂ​ൾ അ​ധി​കൃ​ത​രും വിദ്യാർത്ഥിക​ളും ഗ്രാ​ൻ​ഡ് പാ​ര​ന്റ്സും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ സി.​എ. മാ​ർ​യും ആ​ൻ​സി സ​ജി​ലും പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94242/grandparents-day-has-been-announced)