---
title: "റിയാദിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തും"
english_title: "The body of the native of Vadakara, who died in Riyadh, will return home today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94363/the-body-of-the-native-of-vadakara-who-died-in-riyadh-will-return-home-today"
published_at: "2023-02-03T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcd85d1f7b3_Untitled-1.jpg"
keywords: []
---

# റിയാദിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തും

> **Lead Summary:** **റിയാദ്: **കഴിഞ്ഞമാസം 26ന്​ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയി​ലി​ന്റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.

## Article Content

**റിയാദ്: **കഴിഞ്ഞമാസം 26ന്​ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയി​ലി​ന്റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.

വെള്ളിയാഴ്​ച പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ ദഹിപ്പിക്കും.

റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസി.​ അക്കൗണ്ടന്‍റായിരുന്നു റിഗീഷ്​. റിയാദിലെ വ്യവസായി രാമചന്ദ്ര​ന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്.

> പ്രഭാവതിയാണ് ഭാര്യ. അച്ഛൻ: രാജൻ കണവയിൽ, അമ്മ: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. അമ്മാവൻ അറബ്​കോ രാമചന്ദ്രൻ, സാമൂഹിക​പ്രവർത്തകൻ നിഹ്​മത്ത്​, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്​പരാജ്​ എന്നിവർ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94363/the-body-of-the-native-of-vadakara-who-died-in-riyadh-will-return-home-today)