---
title: "ഇന്ധനവില വില വർധിച്ചതോടെ ടാക്സി നിരക്കുകൾ ഉയര്‍ന്നു; വർധിച്ചത് നിലവിലെ നിരക്കിൽ നിന്നും അഞ്ച് ഫിൽസ്"
english_title: "Taxi fares have gone up as fuel prices have gone up"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94504/taxi-fares-have-gone-up-as-fuel-prices-have-gone-up"
published_at: "2023-02-04T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddcf0f7612d_PETROL_AND_TAXI_AJMAN.jpg"
keywords: []
---

# ഇന്ധനവില വില വർധിച്ചതോടെ ടാക്സി നിരക്കുകൾ ഉയര്‍ന്നു; വർധിച്ചത് നിലവിലെ നിരക്കിൽ നിന്നും അഞ്ച് ഫിൽസ്

> **Lead Summary:** **അജ്മാൻ: **ഇന്ധന വില വർധിച്ചതോടെ ടാക്സി നിരക്കുകൾ ഉയർന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ മാസം കിലോമീറ്ററിന് 1.83 ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.78 ദിർഹം ആയിരുന്നു. നിലവിലെ നിരക്കിൽ നിന്നും അഞ്ച് ഫിൽസാണ് കൂടിയത്.

## Article Content

**അജ്മാൻ: **ഇന്ധന വില വർധിച്ചതോടെ ടാക്സി നിരക്കുകൾ ഉയർന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ മാസം കിലോമീറ്ററിന് 1.83 ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.78 ദിർഹം ആയിരുന്നു. നിലവിലെ നിരക്കിൽ നിന്നും അഞ്ച് ഫിൽസാണ് കൂടിയത്.

യു.എ.ഇയിൽ ഈ മാസം ഇന്ധനവില ലിറ്ററിന് 27 ഫിൽസ് വരെ വർധിച്ചിരുന്നു.സൂപ്പർ 98 വില ലിറ്ററിന് 27 ഫിൽസ് വർധിച്ച 3,05 ദിർഹമായി സ്പെഷൽ 95 പെട്രോൾ 26 ഫിൽസ് വർധി ച്ച് 2 93 ദിർഹമായി, ഇ പ്ലസിന്റെ വില 27 ദിർഹം വർധിച്ച് 2.86 ദിർഹമായി.

2015 ആഗസ്റ്റിൽ വിലനിയന്ത്രണം നീക്കുന്നതായി യു.എ.ഇ പ്രഖ്യാപിച്ചതുമുതൽ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിക്കുകയാണ്. ആഗോള വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക ഇന്ധന വില വളരെ കുറവാണ്. ഇന്ധനവില കുറഞ്ഞപ്പോൾ ടാക്സി നിരക്കുകളിലും ടാ ൻസ്പോർട്ട് അതോറിറ്റി കുറവ് വരുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94504/taxi-fares-have-gone-up-as-fuel-prices-have-gone-up)