വിവാഹ സംഘാടകരുടെ ശൃംഖല വികസിപ്പിക്കുക; ബഹ്റൈനിൽ വീണ്ടും സജീവമായി വിവാഹ ടൂറിസം

വിവാഹ സംഘാടകരുടെ ശൃംഖല വികസിപ്പിക്കുക; ബഹ്റൈനിൽ വീണ്ടും സജീവമായി വിവാഹ ടൂറിസം
Feb 4, 2023 10:31 AM | By Nourin Minara KM

മനാമ: ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള സമ്പന്നരുടെ വിവാഹം നടത്തുന്നതിനുള്ള ഇഷ്ട രാജ്യമായി ബഹ്റൈൻ മാറുന്നു. കോവിഡിനുമുമ്പ് നിരവധി ഇന്ത്യൻ വിവാഹങ്ങൾ ബഹ്റൈനിൽ നടന്നിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ഏതാണ്ട് നിശ്ചലമായ വിവാഹ ടൂറിസം ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.

ഈവർഷം ആദ്യപാദത്തിൽ മാത്രം 14 വിവാഹങ്ങളാണ് നടക്കാൻപോകുന്നതെന്ന് ബൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. വിദേശികളുടെ വിവാഹങ്ങൾ ബനിൽ നടത്തു ന്നതിന് ടൂറിസം അതോറിറ്റിയുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അതോറിറ്റി നടത്തുന്ന ശ്രമങ്ങൾ ഇരട്ടിയാക്കിയതായി സി.ഇ.ഒ ഡോ. നാസർ ഖാഅദി പറഞ്ഞു.

ഇന്ത്യ പാകിസ്താൻ, ചൈന ആസ്ട്രേലിയ, അമേരിക്ക യു.കെ, കാനഡ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് ജോർഡൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങളാണ് അടുത്തുതന്നെ നടക്കാൻ പോകുന്നത് വിദേശ വിവാഹങ്ങൾ ആകർഷിക്കുക, അന്താരാഷ്ട്ര വിവാഹ സംഘാടകരെ ഒരുമിച്ചുകൊണ്ടുവരുക, വിവാഹ സംഘാടകരുടെ ശൃംഖല വികസിപ്പിക്കുക എന്നിവയാണ് ബി ടി.ഇ.എ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള വിവാഹങ്ങൾക്കും മറ്റു പരിപാടിക ൾക്കും മികച്ച വേദിയായി ബഹ്റൈനെ ഉയർത്തിക്കാട്ടാനാണ് അതോറിറ്റി ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിന് വൈവിധ്യമാർന്ന ഓഫറുകൾ ഉൾപ്പെടുന്നതാണ് 'ഐലൻഡ് വെഡ്ഡിങ് പദ്ധതി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ചുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിരവധി പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവ ബഹ്റൈനിൽ സന്ദർശകരെ ആകർഷിക്കുന്ന ഘട കങ്ങളാണ് ഇത്തരം സവിശേഷതകൾ ഉയർത്തിക്കാട്ടി വിവാഫി ടൂറിസത്തെ കൂടുതൽ സജീവമാക്കാണ് അധികൃതർ ശ്രമിക്കുന്നത്. മാത്രമല്ല വിവാഹങ്ങൾ ആഘോഷപൂർവം നടത്തുന്നതിനു വിപുലമായ ഹോട്ടൽ ശൃംഖലകളുമുണ്ട്. ഇതോടൊപ്പം ബഹ്റൈനി വിവാഹ സ്പെഷലിസ്റ്റുകളുടെ സേവനവും ലഭി ക്കും. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 54 വിദേശ വിവാഹങ്ങളാണ് ബഹ്റൈനിൽ നടന്നത്. 20,000ത്തോളം അന്താരാഷ്ട്ര സന്ദർശകരാണ് ഇതിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയത്.

Wedding tourism is on the rise again in Bahrain

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories