---
title: "ദുബൈ-കോഴിക്കോട്​ എയർ ഇന്ത്യ വിമാനം വൈകുന്നു; പ്രതിസന്ധിയിലായി യാത്രക്കാർ "
english_title: "Dubai-Kozhikode Air India flight delayed; Passengers are in trouble"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94568/dubai-kozhikode-air-india-flight-delayed-passengers-are-in-trouble"
published_at: "2023-02-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de08022747f_AIR_INDIA.jpg"
keywords: []
---

# ദുബൈ-കോഴിക്കോട്​ എയർ ഇന്ത്യ വിമാനം വൈകുന്നു; പ്രതിസന്ധിയിലായി യാത്രക്കാർ 

> **Lead Summary:** **ദുബൈ: **ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

## Article Content

**ദുബൈ: **ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. ശനിയാഴ്ച ഉച്ചക്ക് 12.30ന് പുറപ്പെടും എന്നാണ് ഒടുവിൽ നൽകിയിരിക്കുന്ന വിവരം. 150ഓളം യാത്രക്കാർ വിമാനത്തിലുണ്ട്.

അഞ്ച് മണിക്ക് പുറപ്പെടേണ്ട 18346 വിമാനം രാത്രി 10ന് മാത്രമെ പുറപ്പെടു എന്ന വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാർ അറിഞ്ഞത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടലിലെത്തിയപ്പോൾ വിമാനം പുലർച്ച മൂന്നിന് പുറപ്പെടും എന്ന് അറിയിച്ചു.

ഇതോടെ യാത്രക്കാർ വീണ്ടും ടെർമിനലിലേക്ക് തിരിച്ചു. പിന്നീട് നാല് മണിക്ക് പുറപ്പെടും എന്നറിയിച്ചു. എന്നാൽ, നേരം പുലർന്നിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. കുട്ടികളും പ്രായമായവരും അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിമാനത്തിലുണ്ട്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94568/dubai-kozhikode-air-india-flight-delayed-passengers-are-in-trouble)