---
title: "കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു "
english_title: "A native of Kozhikode died in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94611/a-native-of-kozhikode-died-in-riyadh"
published_at: "2023-02-04T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de233835f10_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ് ​: **ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ഡോക്​ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ് ​: **ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ഡോക്​ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് ആണ്​ മരിച്ചത്​.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്​ടറെ കാണാൻ പോയെങ്കിലും ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി വന്നത്​.

പരേതരായ വർഗീസ്​, അന്നമ്മ എന്നിവരാണ്​ മാതാപിതാക്കൾ. പരേതയായ ​മോളി ജോസഫ് ഭാര്യ. മക്കൾ: ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈമോൾ. മൃതദേഹം നാട്ടിൽ അയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94611/a-native-of-kozhikode-died-in-riyadh)