---
title: "മലയാളി സ്വദേശി സൗദിയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ"
english_title: "A native of Malayali committed suicide at his residence in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94638/a-native-of-malayali-committed-suicide-at-his-residence-in-saudi"
published_at: "2023-02-04T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de3d63b15ec_southi.jpg"
keywords: []
---

# മലയാളി സ്വദേശി സൗദിയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **റിയാദ്**​: മലയാളി സ്വദേശി താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**റിയാദ്**​: മലയാളി സ്വദേശി താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

റിയാദിൽനിന്ന്​ 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള  റോഡരികത്ത്​ വീട്ടിൽ വനജകുമാർ രഘുവരനെ (49) ആണ്​ മരിച്ച നിലയിൽ കണ്ടത്​​.

ഉടൻ പൊലീസിനെ വിവരം അറിയിച്ചുഒപ്പം ജോലി ചെയ്യുന്ന മൂന്നുപേരോടൊപ്പം കെട്ടിടത്തി​െൻറ താഴത്തെ നിലയിലാണ്​ വനജകുമാറും താമസിച്ചിരുന്നത്​.

സംഭവത്തെ തുടർന്ന്​ മറ്റ്​ മൂന്നുപേരെയും സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി പൊലീസ്​ മൊഴിയെടുത്തിട്ടുണ്ട്​.

മൃതദേഹം അൽഖുറയാത്ത്​ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഭാരവാഹി സലീം കൊടുങ്ങല്ലൂർ രംഗത്തുണ്ട്​.

വനജകുമാറിന്​ നാട്ടിൽ ഭാര്യയും മക്കളുമുണ്ട്​. എസ്​. രഘുവരനാണ്​ പിതാവ് ,​മാതാവ്​:രത്​നമ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94638/a-native-of-malayali-committed-suicide-at-his-residence-in-saudi)