---
title: "ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; പൊതുഗതാഗത റൂട്ടുകളിൽ ഉടൻ സർവിസ് ആരംഭിക്കും "
english_title: "Electric passenger bus service to start in Jeddah; The service will start soon on public transport routes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94645/electric-passenger-bus-service-to-start-in-jeddah-the-service-will-start-soon-on-public-transport-routes"
published_at: "2023-02-04T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de4269da485_ELECTRICAL_BUS_RIYAD.jpg"
keywords: []
---

# ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; പൊതുഗതാഗത റൂട്ടുകളിൽ ഉടൻ സർവിസ് ആരംഭിക്കും 

> **Lead Summary:** **റിയാദ്: **ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പാസഞ്ചർ ബസുകളാണ് യാത്രക്കാർക്കായി പൊതുഗതാഗത അതോറിറ്റി റോഡിലിറക്കിയിരിക്കുന്നത്.

## Article Content

**റിയാദ്: **ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പാസഞ്ചർ ബസുകളാണ് യാത്രക്കാർക്കായി പൊതുഗതാഗത അതോറിറ്റി റോഡിലിറക്കിയിരിക്കുന്നത്.

ജിദ്ദ നോർത്ത് കോർണിഷിൽ നടന്ന ചടങ്ങിലാണ് ബസ് സർവിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പരീക്ഷണമെന്നോണം പൊതുഗതാഗത റൂട്ടുകളിൽ ഈ ബസുകൾ ഉടനെ സർവിസ് ആരംഭിക്കും.

ഇതോടെ പൊതുഗതാഗത റൂട്ടിൽ യാത്രക്കാരെ എത്തിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സർവിസുകളായിരിക്കും ജിദ്ദയിലേത്. വിമാനത്താവളങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നതിന് ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94645/electric-passenger-bus-service-to-start-in-jeddah-the-service-will-start-soon-on-public-transport-routes)