---
title: "ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിച്ചില്ല; ഖത്തറിൽ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധിച്ചു "
english_title: "Food products containing insects are banned in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94652/food-products-containing-insects-are-banned-in-qatar"
published_at: "2023-02-04T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de467bcea86_FOOD_BANNED_KHATTHAR.jpg"
keywords: []
---

# ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിച്ചില്ല; ഖത്തറിൽ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധിച്ചു 

> **Lead Summary:** **ദോഹ: **പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നിരോധനം.

## Article Content

**ദോഹ: **പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നിരോധനം.

ഗൾഫ് സഹകരണ കൗൺസിലിന്റെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങളും കോംപീറ്റന്റ് അതോറിറ്റികളുടെ മതപരമായ അഭിപ്രായങ്ങൾക്കും അനുസൃതമായാണ് പ്രാണികൾ അല്ലെങ്കിൽ അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ, സപ്ലിമെന്റുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ചത്.

ഭക്ഷ്യ ഉൽപാദനത്തിൽ പ്രാണികളെ ചേരുവകളാക്കുന്നത് അംഗീകരിക്കാൻ ചില രാജ്യങ്ങൾ തീരുമാനിച്ചതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ പരാമർശിച്ചു കൊണ്ടാണ് ഖത്തറിൽ ഇത്തരം ഉൽപന്നങ്ങൾ വിലക്കിയത്.

ആഭ്യന്തര വിപണിയിലെത്തുന്ന ഭക്ഷ്യ സാധനങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടായെന്ന് അംഗീകൃത ഇസ്ലാമിക് സ്ഥാപനങ്ങൾ വഴിയും കേര ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുടെ ഉറവിടം കൃത്യമായി നിർണയിക്കാൻ രാജ്യാന്തര ലബോറട്ടറികളിലൂടെയും വിശദമായ പരിശോധന നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94652/food-products-containing-insects-are-banned-in-qatar)