---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94720/expatriate-malayali-died-due-to-heart-attack"
published_at: "2023-02-04T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de7c90bcabb_john_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മസ്കത്ത്: **പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും പരേതനായ തുണ്ടിയിൽ ചാക്കോയുടെ മകനുമായ സജി ജോൺ ആണ് മരിച്ചത് . 40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്.

## Article Content

**മസ്കത്ത്: **പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും പരേതനായ തുണ്ടിയിൽ ചാക്കോയുടെ മകനുമായ സജി ജോൺ ആണ് മരിച്ചത് . 40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്.

ഭാര്യ - ശോഭ ജോൺ റോയൽ ഒമാൻ ആശുപത്രി ജീവനക്കാരിയാണ്. മക്കൾ - സോജിൻ ജോൺ (അയർലൻഡ്), സിബിൻ ജോൺ (മസ്‌കത്ത്). സഹോദരങ്ങൾ - പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. സംസ്‍കാരം മസ്‌കറ്റിലെ ഖുറത്തുള്ള പി.ഡി.ഒ സെമിത്തേരിയിൽ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94720/expatriate-malayali-died-due-to-heart-attack)