---
title: "പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധമെന്ന് ഷെയ്ഖ് മുഹമ്മദ്"
english_title: "Sheikh Mohammed said that the UAE is committed to environmental protection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94747/sheikh-mohammed-said-that-the-uae-is-committed-to-environmental-protection"
published_at: "2023-02-04T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de95d2b2560_shake.jpg"
keywords: []
---

# പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധമെന്ന് ഷെയ്ഖ് മുഹമ്മദ്

> **Lead Summary:** ** അബുദാബി** : പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപറഞ്ഞു.

## Article Content

** അബുദാബി** : പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപറഞ്ഞു.

26-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എ ഇ ദേശീയ പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ, നിലവിലെയും ഭാവി തലമുറയുടെയും പ്രയോജനത്തിനായി നൂതനമായ പദ്ധതികളുമായി മുന്നോട്ട് പോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടുതൽ സുസ്ഥിരമായ ഒരു ഭാവിക്കായി ഒരുമിക്കാൻ ലോകത്തെ ക്ഷണിക്കുന്നു.

ഈ നിർണായക പ്രവർത്തനം കോപ്28-ൽ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ദേശീയ പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് പ്രകൃതി വിഭവങ്ങളും അവയുടെ ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി.മന്ത്രി മറിയം അൽംഹെരി പറഞ്ഞു.

2023-ലെ 'സുസ്ഥിരതയുടെ വർഷമായി'ഷെയ്ഖ് മുഹമ്മദ് നടത്തിയ പ്രഖ്യാപനത്തോടൊപ്പമാണ് ഈ വർഷത്തെ ആഘോഷങ്ങൾ. ഈ വർഷം കോപ് 28 യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ യുഎഇ തയ്യാറെടുക്കുന്നതിനിടെയാണിത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94747/sheikh-mohammed-said-that-the-uae-is-committed-to-environmental-protection)