---
title: "സൗദിയിൽ പ്രവാസി തൂങ്ങിമരിച്ച നിലയിൽ"
english_title: "Expatriates hanged in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94750/expatriates-hanged-in-saudi-arabia"
published_at: "2023-02-04T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de994016016_death.jpg"
keywords: []
---

# സൗദിയിൽ പ്രവാസി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **ജുബൈൽ : **തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായ കന്യാകുമാരി ജില്ലയിലെ തക്കല ഫർഹ റോഡിൽ മീരാൻ-മൊയ്‌ദീൻ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സക്കറിയ ആണ് മരിച്ചത്.

## Article Content

**ജുബൈൽ : **തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായ കന്യാകുമാരി ജില്ലയിലെ തക്കല ഫർഹ റോഡിൽ മീരാൻ-മൊയ്‌ദീൻ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സക്കറിയ ആണ് മരിച്ചത്.

താമസിച്ചിരുന്ന സ്ഥലത്ത് ജനൽ കർട്ടനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് ആഴ്ചയായി മാനസിക പ്രയാസം മൂലമുള്ള അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത് കാരണം ജോലിക്ക് പോയിരുന്നില്ല എന്ന് ജുബൈൽ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ പറഞ്ഞു. ഭാര്യ: ഷിബിനാസ് ബർവീൻ. മക്കൾ: നസ്രിയ, നൗഫിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94750/expatriates-hanged-in-saudi-arabia)