---
title: "ദോഹ തുറമുഖത്ത് ആഡംബര കപ്പലുകളുടെ തിരക്ക് തുടരുന്നു; കപ്പൽ ടൂറിസത്തിന് എത്തിയത് ഒന്നേകാൽ ലക്ഷത്തിലധികം പേർ "
english_title: "Luxury ships continue to be busy in Doha port"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94783/luxury-ships-continue-to-be-busy-in-doha-port"
published_at: "2023-02-05T09:48:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df2eabe55c7_mein_schiff_6_doha.jpg"
keywords: []
---

# ദോഹ തുറമുഖത്ത് ആഡംബര കപ്പലുകളുടെ തിരക്ക് തുടരുന്നു; കപ്പൽ ടൂറിസത്തിന് എത്തിയത് ഒന്നേകാൽ ലക്ഷത്തിലധികം പേർ 

> **Lead Summary:** **ദോഹ:** ദോഹ തുറമുഖത്ത് കപ്പൽ സഞ്ചാരികളുമായി എത്തുന്ന ആഡംബര കപ്പലുകളുടെ തിരക്ക് തുടരുന്നു. 58 ആഡംബര കപ്പലുകളാണ് ഇത്തവണത്തെ കപ്പൽ ടൂറിസത്തിന് എത്തുന്നത് 2 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സീസണിൽ ഇതിനകം ഒന്നേകാൽ ലക്ഷത്തിലധികം പേർ എത്തിക്കഴിഞ്ഞു.

## Article Content

**ദോഹ:** ദോഹ തുറമുഖത്ത് കപ്പൽ സഞ്ചാരികളുമായി എത്തുന്ന ആഡംബര കപ്പലുകളുടെ തിരക്ക് തുടരുന്നു. 58 ആഡംബര കപ്പലുകളാണ് ഇത്തവണത്തെ കപ്പൽ ടൂറിസത്തിന് എത്തുന്നത് 2 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സീസണിൽ ഇതിനകം ഒന്നേകാൽ ലക്ഷത്തിലധികം പേർ എത്തിക്കഴിഞ്ഞു.

എ എസി വേൾഡ് യൂറോപ്പ്, ജർമൻ കപ്പലായ മെയിൻ ഷിഫ് -6 എയ്ഡ കോ, ഇറ്റലിയുടെ കോസ്റ്റ് ടോസ്റ്റാന ലെ ബോഗൺ വിലെ മുൻനിര ആഡംബര കപ്പലുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സഞ്ചാരികളുമായി മൂന്നും നാലും തവണ വന്നു പോകുന്ന കപ്പലുകളാണ് ഏറെയും.കഴിഞ്ഞ ദിവസങ്ങളിലായി 2,435 സഞ്ചാരികളുമായി മെയിൻ ഷിഫ്-6, 5160 സഞ്ചാരികളും 2,082 ജീവനക്കാരുമായി എംഎസ്എസി യൂറോപ്പ് എന്നിവയാണ് എത്തിയത്.

മെയിൻ ഷിഫ്-6 ഇതു മൂന്നാം തവണയാണ് സഞ്ചാരികളുമായി ഈ സീസണിൽ എത്തിയത് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94783/luxury-ships-continue-to-be-busy-in-doha-port)