---
title: "രോഗിയായ മകനുമായി മലയാളി അബുദാബി വിമാനത്താവളത്തിൽ; വൈകുന്ന എയർ ഇന്ത്യ എക്സ്പ്രസ്"
english_title: "Malayali with sick son at Abu Dhabi airport; Delayed Air India Express"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94893/malayali-with-sick-son-at-abu-dhabi-airport-delayed-air-india-express"
published_at: "2023-02-05T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df98f43cd54_abudabi.jpg"
keywords: []
---

# രോഗിയായ മകനുമായി മലയാളി അബുദാബി വിമാനത്താവളത്തിൽ; വൈകുന്ന എയർ ഇന്ത്യ എക്സ്പ്രസ്

> **Lead Summary:** **ദുബായ്:** വൃക്ക രോഗിയായ മകൻ ഹാരിനുമായി കേരളത്തിൽ ചികിത്സയ്ക്കു പുറപ്പെട്ടതാണ് കൊട്ടാരക്കര സ്വദേശി പ്രജോ പൊന്നച്ചൻ.

## Article Content

**ദുബായ്:** വൃക്ക രോഗിയായ മകൻ ഹാരിനുമായി കേരളത്തിൽ ചികിത്സയ്ക്കു പുറപ്പെട്ടതാണ് കൊട്ടാരക്കര സ്വദേശി പ്രജോ പൊന്നച്ചൻ.

വിമാനത്താവളത്തിലെ കാത്തിരിപ്പ് 40 മണിക്കൂറിനോട് അടുക്കുന്നു 5 ദിവസത്തെ അവധിയാണ് ആകെയുള്ളത്. നാട്ടിലെത്തി മകനെ ഡോക്ടറെ കാണിച്ചു തിരിച്ചു വരണം.

അതിൽ 2 ദിവസം എയർ ഇന്ത്യ എക്സ്പ്രസ് കൊണ്ടുപോയി.

വെള്ളിയാഴ്ച രാത്രി 9.10ന് പുറപ്പെടേണ്ട വിമാനം ഇന്നലെ പുലർച്ചെ 2.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

അതു പിന്നീട് വെളുപ്പിന് നാലായി, 4.45 ആയി. സമയം മാറ്റം സംബന്ധിച്ച അറിയിപ്പുകൾ മുറപോലെ വന്നു.

അത്യാവശ്യം വേണ്ട ചികിത്സ വൈകുന്ന ഓരോ നിമിഷവും ഈ പിതാവിന്റെ നെഞ്ചിൽ തീയാണ്.

പ്രജോയെ പോലെ അത്യാവശ്യ യാത്രക്കാരാണു വിമാനത്താവളത്തിൽ കാത്തുകിടക്കുന്നതിൽ ഭൂരിഭാഗവും. ഇന്നു പുലർച്ചെ യാത്ര തിരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

എന്നാൽ, ഇക്കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല.

പുറപ്പെട്ടാൽ പറയാമെന്നാണ് യാത്രക്കാരുടെ പ്രതികരണം. വീസ കാലാവധി തീർന്നവരും ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളും അടക്കം കുടുങ്ങിയവരിലുണ്ട്.

വിമാനത്തിന്റെ വൈകലും മുടങ്ങലും പതിവു കാര്യമായി മാറി.

അടുത്തടുത്ത ദിവസങ്ങളിൽ അബുദാബിയിലും ദുബായിലും ഷാർജയിലും വിമാനങ്ങൾ മുടങ്ങി.

എല്ലാത്തിനും പ്രതിസ്ഥാനത്ത് എയർ ഇന്ത്യ എക്സ്പ്രസാണ്.

അടുത്തടുത്ത ദിവസങ്ങളിൽ അബുദാബിയിലും ദുബായിലും ഷാർജയിലും വിമാനങ്ങൾ മുടങ്ങി.

എല്ലാത്തിനും പ്രതിസ്ഥാനത്ത് എയർ ഇന്ത്യ എക്സ്പ്രസാണ്.

അബുദാബിയിൽ നിന്നു വെള്ളിയാഴ്ച രാത്രി 9.10നു പുറപ്പെടേണ്ട വിമാനം വൈകിയതിനു പിന്നാലെ,

ഇന്നലെ രാത്രി 9.10നു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസും വൈകി.

വെള്ളിയാഴ്ച പുലർച്ചെ 1.50ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 1000 അടി ഉയരത്തിൽ വച്ച് എൻജിനിൽ തകരാർ കണ്ടതിനെ തുടർന്നു തിരിച്ചിറക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94893/malayali-with-sick-son-at-abu-dhabi-airport-delayed-air-india-express)