---
title: "പ്രവാസി മലയാളി സലാലയിൽ നിര്യാതനായി"
english_title: "Expatriate Malayali passed away in Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94927/expatriate-malayali-passed-away-in-salala"
published_at: "2023-02-05T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfc5b373a9b_death.jpg"
keywords: []
---

# പ്രവാസി മലയാളി സലാലയിൽ നിര്യാതനായി

> **Lead Summary:** **സലാല : **പാലക്കാട് ജില്ലയിലെ കൊപ്പം തൃത്താല സ്വദേശി തച്ചറക്കുന്നത്ത് അബ്ദുൽ സലാം എന്ന കുഞ്ഞിപ്പ സലാലയിൽ നിര്യാതനായി.

## Article Content

**സലാല : **പാലക്കാട് ജില്ലയിലെ കൊപ്പം തൃത്താല സ്വദേശി തച്ചറക്കുന്നത്ത് അബ്ദുൽ സലാം എന്ന കുഞ്ഞിപ്പ സലാലയിൽ നിര്യാതനായി.

നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽനിന്ന് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മകൻ മുഹമ്മദ് ഷാനിഫ്​ സലാലയിലുണ്ട്. ഭാര്യ: ഹസീന. ഒരു മകളുണ്ട്. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94927/expatriate-malayali-passed-away-in-salala)