---
title: "പ്രവാസി മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു"
english_title: "Expatriate Malayali died at residence in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94928/expatriate-malayali-died-at-residence-in-jeddah"
published_at: "2023-02-05T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfc6995098e_death.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു

> **Lead Summary:** **ജിദ്ദ : **മലപ്പുറം എ.ആർ നഗർ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദ്ദീഖ് ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു.

## Article Content

**ജിദ്ദ : **മലപ്പുറം എ.ആർ നഗർ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദ്ദീഖ് ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു.

ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

പിതാവ്: മുഹമ്മദ് തൂമ്പത്ത്, ഭാര്യ: പാത്തുമ്മു, മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94928/expatriate-malayali-died-at-residence-in-jeddah)