മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശി മരിച്ചു

മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശി മരിച്ചു
Feb 5, 2023 11:28 PM | By Nourin Minara KM

റാസൽഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു. അബൂദബിയിൽ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവൻകുന്നത്ത് അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് സുൽത്താനാണ് (25) മരിച്ചത്.

ഞായറാഴ്ച ഉച്ചക്ക് 12:30നായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബൽ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു മൂന്നുപേർക്ക് നിസാര പരിക്കേറ്റു. അവിൽ, ഹാദി, സഹൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുൽത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് റംല. സഹോദരങ്ങൾ ഷറഫുദ്ദീൻ (അബൂദബി), ഷക്കീല, ഷഹന

The vehicle the Malayalis were traveling in met with an accident; A native of Malappuram died

Next TV

Related Stories
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

Apr 22, 2024 03:21 PM

#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ...

Read More >>
#rain |കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

Apr 22, 2024 01:36 PM

#rain |കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

ഷാര്‍ പൊലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സാരി അല്‍ ഷംസിയാണ് ഇക്കാര്യം...

Read More >>
Top Stories










News Roundup