---
title: "സൗദിയിലെ കഴിഞ്ഞ ദിവസം നിര്യാതനായ പഴന്തല അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി"
english_title: "The body of Pazantala Abdul Karim, who died last day in Saudi Arabia, was buried in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94959/the-body-of-pazantala-abdul-karim-who-died-last-day-in-saudi-arabia-was-buried-in-dammam"
published_at: "2023-02-06T00:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dff628d26fa_death.jpg"
keywords: []
---

# സൗദിയിലെ കഴിഞ്ഞ ദിവസം നിര്യാതനായ പഴന്തല അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി

> **Lead Summary:** **സൗദി : **സൗദിയിലെ ഖത്തീഫിൽ കഴിഞ്ഞ ദിവസം നിര്യാതനായ യാമ്പു കെഎംസിസി, എസ്‌ഐസി പ്രവർത്തകനുമായിരുന്ന പെരുമുഖം എണ്ണക്കാട് പള്ളിക്ക് സമീപം പഴന്തല അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി. 55 വയസായിരുന്നു.

## Article Content

**സൗദി : **സൗദിയിലെ ഖത്തീഫിൽ കഴിഞ്ഞ ദിവസം നിര്യാതനായ യാമ്പു കെഎംസിസി, എസ്‌ഐസി പ്രവർത്തകനുമായിരുന്ന പെരുമുഖം എണ്ണക്കാട് പള്ളിക്ക് സമീപം പഴന്തല അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി. 55 വയസായിരുന്നു.

ഇരുപത് വർഷമായി യാമ്പുവിലും ജൂബൈലിലും ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം ഖത്വീഫ് സെൻട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിൽത്സ തേടിയെങ്കിലും മരണം സംഭവിക്കുയായിരുന്നു.

നല്ലളം സ്വദേശിനി നജ്മയാണ് ഭാര്യ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94959/the-body-of-pazantala-abdul-karim-who-died-last-day-in-saudi-arabia-was-buried-in-dammam)