---
title: "കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി"
english_title: "A native of Kannur passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94972/a-native-of-kannur-passed-away-in-bahrain"
published_at: "2023-02-06T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0559ff3759_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

> **Lead Summary:** **മനാമ : **കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളാപ്പ് എ.കെ.ജി ഹോസ്പിറ്റലിന് സമീപം മരോളി കോട്ടേജിൽ അജിത് ഉപേന്ദ്രൻ ആണ് മരിച്ചത്.

## Article Content

**മനാമ : **കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളാപ്പ് എ.കെ.ജി ഹോസ്പിറ്റലിന് സമീപം മരോളി കോട്ടേജിൽ അജിത് ഉപേന്ദ്രൻ ആണ് മരിച്ചത്.

20 വർഷത്തോളമായി ബഹ്റൈനിലുള്ള ഇദ്ദേഹം സൽമാബാദിൽ അൽ ആര ട്രേഡിങ് എന്ന സ്‍പെയർ പാർട്സ് ഷോറൂം നടത്തിവരികയായിരുന്നു.

ഭാര്യ: രോഷ്ന അജിത്. മകൻ: ആഹിൽ അജിത് (ഇന്ത്യൻ സ്കൂൾ വിദ്യാർഥി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ്, മുത്തപ്പൻ സേവാസംഘം പ്രതിനിധി സുനീഷ് സാസ്കോ എന്നിവരുടെ നേതൃത്വത്തിൽ ​നടപടികൾ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94972/a-native-of-kannur-passed-away-in-bahrain)