വേഗം വിവാഹമോചനം, കാരണം ബോധിപ്പിക്കേണ്ട; മുസ്‌ലിമല്ലാത്തവർക്ക് പുതിയ കുടുംബനിയമം

വേഗം വിവാഹമോചനം, കാരണം ബോധിപ്പിക്കേണ്ട; മുസ്‌ലിമല്ലാത്തവർക്ക് പുതിയ കുടുംബനിയമം
Nov 8, 2021 02:19 PM | By Shalu Priya

അബുദാബി : സങ്കീർണ നിയമനടപടികളും സാക്ഷിവിസ്താരങ്ങളും ഒഴിവാക്കി വിവാഹമോചനം വേഗത്തിൽ നടപ്പാക്കുന്നത് ഉൾപ്പെടെ പുതിയ മുസ്‌ലിം ഇതര നിയമത്തിന് അബുദാബി രൂപം നൽകി. മുസ്‌ലിം അല്ലാത്തവരുടെ വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണത്തിനു തുല്യാവകാശം, സ്വത്തിന്റെ പിന്തുടർച്ചാവകാശം എന്നിവ ഉൾപ്പെടെ 20 വകുപ്പുകൾ അടങ്ങിയ കുടുംബ നിയമം യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പുതിയ കോടതിയും സ്ഥാപിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ നീതിയും കുട്ടികളുടെ സംരക്ഷണാവകാശവും വിവാഹമോചന നടപടിക്രമങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആഗോള പ്രതിഭകളുടെ ലോകോത്തര കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

വിവാഹം സിവിൽ ‍കരാറായി പരിഗണിച്ച് കരാർ റദ്ദാക്കുന്ന രീതിയിൽതന്നെ വിവാഹമോചനം സാധ്യമാക്കും. ഇതിനു മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ തന്നെ അനുകൂല ഉത്തരവ് നേടിയെടുക്കാം. വിവാഹമോചന ശേഷം സാമ്പത്തികമോ മറ്റേതെങ്കിലും വിഷയത്തിലോ തർക്കമുണ്ടെങ്കിൽ പുതിയ കേസ് നൽകി പരിഹാരം തേടാം.

ഇക്കാര്യത്തിലെ തർക്കംമൂലം വിവാഹമോചനം നീട്ടിക്കൊണ്ടുപോകില്ല. വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണത്തിന് മാതാപിതാക്കൾക്കു തുല്യാവകാശവും നൽകുന്നു. വിൽപ്പത്രമില്ലാതെ മരിക്കുന്ന വ്യക്തിയുടെ സ്വത്തിന്റെ പകുതി ‌പങ്കാളിക്കും ബാക്കി മക്കൾക്കും തുല്യമായി നൽകണമെന്നും വ്യക്തമാക്കുന്നു.

വിദേശികളുടെ സൗകര്യാർഥം കോടതി നടപടിക്രമങ്ങൾ അറബിക്, ഇംഗ്ലിഷ് ഭാഷകളിലാക്കിയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറി യൂസഫ് അൽ അബ്രി പറഞ്ഞു.

Divorce quickly, do not give reasons; New family law for non-Muslims

Next TV

Related Stories
അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

Aug 17, 2022 10:47 PM

അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

അഭിമാനതാരത്തിന് ; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും...

Read More >>
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
Top Stories