---
title: "ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു"
english_title: "The body of the expatriate who died due to heart attack was brought home and buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95137/the-body-of-the-expatriate-who-died-due-to-heart-attack-was-brought-home-and-buried"
published_at: "2023-02-06T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e100da1ac46_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

ഒരു വർഷം മുൻപ് സുലൈലെ ഒരു സ്വകാര്യ കമ്പനിയിലെത്തിയ ബിജു ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അൽ ഇമാൻ ആശുപത്രിയിൽ രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരന്റെ മകനാണ്. അമ്മ വിജയമ്മ, ഭാര്യ രമ്യ, ഒരു മകൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95137/the-body-of-the-expatriate-who-died-due-to-heart-attack-was-brought-home-and-buried)